ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്
ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര ടെലിവിഷൻ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തുകൊണ്ടുപോകാനാണ് ശ്രമം. സാധാരണജീവിതത്തിലേക്ക് മടങ്ങിവരുന്നവരെ ഉൾക്കൊള്ളുന്ന തരത്തിൽ സമൂഹവും മാറണം. അവർ വീണ്ടും ലഹരിയിലേക്ക് തിരിയാതിരിക്കാനുള്ള ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ അധ്യയന വർഷത്തിൽ ലഹരിവിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.